Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RoofCollapse

സ്കൂ​ൾ ഗെ​യിം​സി​നി​ടെ റൂ​ഫിം​ഗ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം; പ​ഴി കാ​ലാ​വ​സ്ഥ​യ്ക്ക്

 തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​നി​ടെ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. സം​ഘാ​ട​ന​ത്തി​ലെ വീ​ഴ്ച​ക​ൾ പ​രാ​മ​ർ​ശി​ക്കാ​തെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

വെ​യി​ലി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യാ​ണ് താ​ൽ​ക്കാ​ലി​ക റൂ​ഫിം​ഗ് ഒ​രു​ക്കി​യ​ത്. കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദീ​ക​ര​ണം. മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ലാ​വ​സ്ഥ മാ​റു​ക​യും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​തോ​ടെ റൂ​ഫിം​ഗ് ത​ക​ർ​ന്നു​വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ പൊ​ലി​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​വ​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും പ​രാ​തി​ക്കാ​രി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് പൊ​ലി​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള അ​പ​ക​ട​മ​ല്ലാ​ത്ത​തി​നാ​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​ലും പ​രി​മി​തി​യു​ണ്ടെ​ന്നാ​ണ് പൊ​ലി​സ് വി​ശ​ദീ​ക​ര​ണം.

അ​തി​നി​ടെ അ​പ​ക​ട​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ തൃ​ശൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഗാ​ല​റി​യു​ടെ താ​ൽ​ക്കാ​ലി​ക ഷീ​റ്റു​ക​ൾ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Latest News

Corehub Up